കൊല്ലം: പി.എസ്.സിയില്‍ നടന്ന അഴിമതിയില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.എസ്.സി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ആര്.അരുണ്‍രാജ് ഉദ്ഘാടനം ചെയ്തു.
കെ.എസ്.യു. സംസ്ഥാന സെക്രട്ടറി ടി.പി.ദീപുലാല്‍, ജില്ലാ ഭാരവാഹികളായ കുരുവിള ജോസഫ്, സുമേഷ്ദാസ്, ഫൈസല്‍ കുളപ്പാടം എന്നിവര്‍ സംസാരിച്ചു. കെ.എസ്.യു. നേതാക്കളായ സന്ദീപ് സദാനന്ദന്, തുകില്‍, സമ്പത്ത്, കൗശിഖ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ടി.പി.സുധീര്‍, ഗീതാകൃഷ്ണന്‍, സനൂജ് സത്താര്‍, ഗിരീഷ്, അന്‍വര്‍ സേട്ട് എന്നിവര്‍ നേതൃത്വം നല്കി.
കൊച്ചി: മൂന്നു പതിറ്റാണ്ടിനുശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ കെഎസ്യുവിന്റെ ചെയര്‍മാന്‍സ്ഥാനാര്‍ഥിക്ക് വിജയം. എസ്എഫ്ഐയുടെ ശക്തികേന്ദ്രമായിരുന്ന ഇവിടെ നീണ്ട മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷമാണ് ജിനോ ജോണിന്റെ വിജയത്തിലൂടെ കെഎസ്യു ചരിത്രം തിരുത്തിക്കുറിച്ചത്. എതിര്‍സ്ഥാനാര്‍ഥിയായി മത്സരിച്ച എസ്എഫ്ഐയുടെ ലതീഷ് തങ്കപ്പനെക്കാള്‍ 254 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജിനോ ജോണ്‍ വിജയിച്ചത്.
ഒരുകാലത്ത് കെഎസ്യുവിന്റെ ശക്തികേന്ദ്രമായിരുന്ന ഇവിടെ പിന്നീട് എസ്എഫ്ഐ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. 1980-ല്‍ കെഎസ്യുവിന്റെ ചെയര്‍മാനായി വിജയിച്ചത് പിന്നീട് പത്രപ്രവര്‍ത്തകനും ഇപ്പോള്‍ ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ ജോയിന്റ് സെക്രട്ടറിയുമായ വേണു രാജാമണിയായിരുന്നു. വേണു രാജാമണിക്കു ശേഷം ഇതാദ്യമായാണ് കെഎസ്യു ചെയര്മാന് സ്ഥാനത്തേക്ക് വിജയിക്കുന്നത്.
1980-ല്‍ വേണു രാജാമണിയുടെ എതിര്‍സ്ഥാനാര്‍ഥി പിന്നീട് പത്രപ്രവര്‍ത്തകനായ സി. ഗൗരിദാസന്നായരായിരുന്നു. 'അന്ന് താന്‍ വന്‍ഭൂരിപക്ഷത്തോടെയാണ് വിജയിച്ചതെ'ന്ന് വേണു രാജാമണി പറഞ്ഞു.
'80-നുശേഷം മഹാരാജാസില്‍ ജനറല്‍ സീറ്റിലേക്ക് രണ്ടുപേരേ വിജയിച്ചിട്ടുള്ളു. 84-ല്‍ ഉമ വൈസ് ചെയര്‍മാനായി. (അക്കാലത്ത് കെഎസ്യു പ്രസിഡന്റും ഇപ്പോള്‍ എംപിയുമായ പി.ടി. തോമസിന്റെ ഭാര്യ).
2000-ല്‍ നടന്ന തിരഞ്ഞെടുപ്പിലാണ് മെയിന്‍ സീറ്റില്‍ ഒടുവില്‍ കെഎസ്യു ജയിച്ചത്. പി.എസ്. സുധീര്‍ അന്ന് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ യൂത്ത്കോണ്‍ഗ്രസ് ജില്ലാ ട്രഷററാണ് സുധീര്‍.
മഹാരാജാസ് കോളേജില്‍ രണ്ടാംവര്‍ഷ എംഎസ്സി സുവോളജി വിദ്യാര്‍ഥിയാണ് ജിനോ ജോണ്‍. ഡിഗ്രി പഠനകാലത്ത് ആലുവ യുസി കോളേജില്‍ മാഗസിന് എഡിറ്ററായി മത്സരിച്ചു വിജയിച്ചിട്ടുണ്ട്. അങ്കമാലി അയ്യമ്പുഴ തേക്കുംകാട്ടില്‍ വീട്ടില്‍ പി.എ. ജോണിന്റെയും കൊച്ചുത്രേസ്യയുടെയും മകനായ ജിനോ കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റ് ജിന്േറാ ജോണിന്റെ സഹോദരനാണ്.
പത്തനംതിട്ട: വെണ്ണിക്കുളം ഗവണ്മെന്റ് പോളിടെക്നിക്കിലെ ഒന്നാം വര്‍ഷ ഓട്ടോ മൊബൈല്വിദ്യാര്ത്ഥികളെ ക്രൂരമായി റാഗുചെയ്തതിന്റെ പേരില്‍ കേസ്. എസ്.എഫ്.ഐ നേതാവും കോളേജ് യൂണിയന് ചെയര്‍മാനുമായ വിഷ്ണുമോഹന്,
എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ദീപേഷ് കെ.ബാലന്,എസ്.എഫ്.ഐ ഭാരവാഹികളായഷമീര്ഖാന്, മനുസൈമണ്,ആര്. അജിത്ത്, പ്രിയേഷ് വിജയന് എന്നിവരുള്‍പ്പെടെ ഏഴുപേര്‍ ക്കെതിരെയാണ് കോളേജ് പ്രിന്‍സിപ്പല്‍ എം.എസ്. രവികുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയത്. ഒന്നാം വര്‍ഷ വിദ്യാര്ത്ഥികളായസുരജ്, അനു എന്നിവരാണ് റാഗിംഗിനുവിധേയരായത്. ഇതില്സൂരജ് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കോളേജില്‍ നിന്നും ഏഴ് പേരെ സംഭവവുമായി ബന്ധപ്പെട്ട് സസ്പെ ന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ദീപേക് കെ.ബാലന്, അജിത്ത്, ഷമീര്‍ ഖാന്,ദീപേഷ്,മനു സൈമണ്‍ എന്നിവര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
സംഭവം അന്വേഷിക്കാന്‍ പോളിടെക്നിക്കിലെ സീനിയര്വകുപ്പ് മേധാവി അംബികാകുമാരി അധ്യക്ഷയായി പ്രത്യേകസമിതിയും രൂപവത്കരിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. റാഗിഗിനു വിധേയായ അനൂപ് എന്ന വിദ്യാര്‍ത്ഥിയും ചികിത്സയിലാണ്. റാഗിഗിനും വിധേയരായ സൂരജിനു സംസാരിക്കാനുള്ള കഴിവുപോലും നഷ്ടപ്പെട്ടതായും പറയപ്പെടുന്നു. പരിക്കേറ്റ സൂരജ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി ബന്ധുക്കളും കോളേജ് അധികൃതരെ അറിയിച്ചിട്ടുണ്ട്. ഓട്ടോമൊബൈല്‍ ഒന്നാം വര്‍ഷവിദ്യാര്‍ത്ഥികളായ സൂരജിന്റെ പക്കല്‍നിന്നും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ബലമായി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. റാഗിംഗിന്റെ പേരില്‍ പേഴ്സില്‍ നിന്നും പണം തട്ടിയെടുക്കാനുള്ള സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ശ്രമത്തെ സൂരജ് എതിര്ക്കുകയായിരുന്നുവെന്നു പറയുന്നു.
മദ്യപിച്ചെത്തിയ എസ്.എഫ്.ഐക്കാരായ ഗുണ്ടകള്‍ പിന്നീട് ചെയര്‍മാന്റെ നേതൃത്വത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളുമായി തിരികെയെത്തി ആക്രമിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. മുപ്പത്തഞ്ചോളം വരുന്ന വിദ്യാര്‍ത്ഥികളാണ് ആക്രമണത്തിനുപിന്നിലെന്നും ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതര്ക്കുമൊഴിനല്കിയിട്ടുണ്ട്. ഇരുമ്പിവടിയും ദണ്ഡും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ഇതിനും മുമ്പും നിരവധി തവണ സീനിയര്വിദ്യാര്ത്ഥികള് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ചിരുന്നെങ്കിലും ഭയന്നു പലരും പരാതിക്കു തയ്യാറായിട്ടില്ലെന്നും കോളേജ് അധികൃതരും വെളിപ്പെടുത്തി. സംഭവവുമായി കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി.
തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ ഭാവി തുലച്ച വിദ്യാഭ്യാസ മന്ത്രിയാണ് 'നിരന്തരപാപി'യെന്ന് കെ.എസ്.യു പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു.
തന്റെ കഴിവുകേട് യു.ഡി.എഫ് സര്‍ക്കാരിന്റെ തലയില്‍ വെച്ച് കെട്ടുന്ന വിദ്യാഭ്യാസ മന്ത്രി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനത്തിന് കൂട്ടുനിന്ന് നിരന്തരപാപിയായി മാറിയിരിക്കുകയാണെന്ന് ഷാഫി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് പി.എ മുഹമ്മദ് കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ പരീക്ഷയിലാണ് അര്‍ഹതയില്ലാത്ത വിദ്യാര്‍ത്ഥികള്‍ കടന്നുകൂടിയത്.വിദ്യാര്‍ത്ഥികളുടെ ഭാവിതുലക്കാന് കൂട്ടുനിന്ന പി.എ മുഹമ്മദ് കമ്മറ്റി പാപം അനുവദിച്ച കമ്മറ്റിയാണ് വീണ്ടും തെളിയിച്ചിരിക്കുകയാണ്.കഴിഞ്ഞ നാല് വര്‍ഷകാലം വിദ്യാര്‍ത്ഥികളുടെ ഭാവി പന്താടിയ സര്‍ക്കാരും മന്ത്രിയുമാണ് ഈ കേസിലെ ഒന്നാം പ്രതിയെന്ന് ഷാഫി കുറ്റപ്പെടുത്തി.
പ്രവേശന പരീക്ഷക്ക് 50 ശതമാനം മാര്‍ക്കില്ലാത്ത 88 വിദ്യാര്‍ത്ഥികളെ പുറത്താക്കിയ ഹൈക്കോടതി ഉത്തരവിനോട് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം വ്യവസ്ഥാരഹിതമാണ്. 2006 ല്‍ ഇടതുസര്‍ക്കാര്‍ വന്നതിനുശേഷം നടന്ന 2007 പ്രവേശനത്തെയാണ് ഹൈക്കോടതി ചോദ്യം ചെയ്തത്. ഇതെങ്ങനെ യുഡിഎഫിന്റെ തലയില്വക്കാനാകുമെന്നും ഷാഫി ചോദിച്ചു.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അടിസ്ഥാനയോഗ്യതയില്ലാത്ത ഒരാള്‍ക്ക് പോലും പ്രവേശനം നല്‍കിയിട്ടില്ലന്നും ഷാഫി വ്യക്തമാക്കി. 1996 മുതല്‍ 2006 വരെ 68 സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് ഉണ്ടായിരുന്ന ഇവിടെ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് അമ്പതിലധികം കോളേജുകള്‍ക്ക് എങ്ങനെ അനുമതി നല്‍കിയെന്നും. ഇവരുമായി സര്‍ക്കാര്‍ ഒപ്പിട്ട ധാരണാ പത്രം പുറത്ത് കാണിക്കാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോയെന്നും ഷാഫി വെല്ലുവിളിച്ചു.
പി.എ മുഹമ്മദ് കമ്മറ്റിയെ പിരിച്ച് വിട്ട് പ്രവേശനവും,ഫീസും സുതാര്യമാക്കി നിര്‍ണ്ണയിക്കുന്ന ഏജന്‍സിയെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഷാഫി ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ വിധി അനുസരിച്ച് മെരിറ്റില്‍ നിന്നും പ്രവേശനത്തിന് ഫീസടച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്വാശ്രയ കേളേജുകളില്‍ പ്രവേശനം നടത്താന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം സ്വായശ്രയ വിഷയത്തിന്റെ പേരില്‍ മന്ത്രിയ്ക്കെതിരെ സമരം ചെയ്യുന്ന കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കാന്‍ ഡിവൈഎഫ്ഐ എന്നുമുതലാണ് ബേബിയുടെ കൊട്ടേഷന്‍ സംഘമായി അധഃപതിച്ചതെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.
19 June 2010
എസ് എഫ് ഐയുടെ വിദ്യാര്‍ത്ഥി വിരുദ്ധ പ്രവര്‍ത്തനം അദ്ധ്യയന വര്‍ഷത്തിന്റെ പകുതിയും നഷ്ടമാക്കുന്നുകോട്ടയം: വിദ്യാര്‍ത്ഥിസംഘടനകള്‍ പുലര്‍ത്തേണ്ട കേവലം മാന്യതാബോധംപോലും എസ്.എഫ്.ഐയ്ക്ക് ഇല്ലാത്തതാണ് സി.എം.എസ്. കോളജ് തല്ലിത്തകര്ത്തതടക്കം കോളജിലെ മുഴുവന്‍ അക്രമങ്ങള്‍ക്കും കാരണമെന്ന് കോളജ് മാനേജ്മെന്റും പ്രിന്‍സിപ്പലും പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.
കലാലയത്തില്‍ എസ്.എഫ്.ഐ.ക്ക് മറ്റ് സംഘടനകള്‍ക്ക് ഉപരിയായി പ്രത്യേക അവകാശങ്ങള്‍ വേണമെന്ന ശാഠ്യമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. അക്രമത്തില്‍ 15 ലക്ഷം രൂപയിലേറെ നാശനഷ്ടമുണ്ടായതായും നഷ്ടപരിഹാരം ഈടാക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കോളജില്‍ അക്രമികള്‍ അഴിഞ്ഞാടിയതറിഞ്ഞ് ജാതിമത ഭേദമെന്യേ കക്ഷി രാഷ്ട്രീയഭേദമില്ലാതെ ഒട്ടേറെപ്പേര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ കോളജില്‍ എത്തിയിരുന്നു.
എന്നാല്‍ സ്ഥലം എം.എല്‍.എ. ഇക്കാര്യത്തില്‍ അന്വേഷണം പോലും നടത്താന്‍ കൂട്ടാക്കാത്തത് ഖേദകരമാണ്.
എസ്.എഫ്.ഐയുടെ അക്രമ വിദ്യാര്‍ത്ഥി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍മൂലം അധ്യയനവര്‍ഷത്തിലെ 180 പ്രവൃത്തിദിനങ്ങളില്‍ 70 ദിവസത്തിലേറയും കോളജിന് നഷ്ടപ്പെടുകയായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇതായിരുന്നു സ്ഥിതി. ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും എസ്.എഫ്.ഐയക്കാണ്.കോളജ് കെട്ടിടത്തിലെ മുറി കൈയ്യടക്കി എസ്.എഫ്.ഐ ഓഫീസാക്കിയതും ഇവിടെ മദ്യപാനമടക്കമുള്ള സകല സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും അരങ്ങേറിയിരുന്നതിനെത്തുടര്ന്ന് പ്രിന്‍സിപ്പല്‍ ഇടപെട്ട് മുറി പൂട്ടിക്കുകയും ചെയ്തതോടെ പ്രിന്‍സിപ്പല്‍ എസ്.എഫ്.ഐക്കാരുടെ നോട്ടപ്പുള്ളിയായി.
കാമ്പസിനുള്ളില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പുറത്താക്കിയ എസ്.എഫ്.ഐ. യൂണിറ്റ് നേതാവിനെതിരെ ഗുരുതരമായ ഒട്ടേറെ പരാതികളാണുള്ളത്. പരീക്ഷാ മുറിയില്‍ കയറി ചോദ്യപേപ്പറും ഉത്തരകടലാസുകളും വലിച്ചുകീറിയതുള്പ്പെടെ നിരവധി കേസുകള്‍ ഇയാളുടെ പേരില്‍ ഉള്ളതായി അധികൃതര്‍ പറഞ്ഞു. രണ്ടുതവണ പ്രിന്‍സിപ്പലിനെയും മറ്റ് അധ്യാപകര്‍ അടക്കമുള്ളവരെ മുറിയില്‍ മണിക്കൂറുകളോളം പുറത്ത് നിന്നെത്തിയ ഗുണ്ടകള്‍ക്കൊപ്പം ബന്ദികളാക്കിയ സംഭവവും കഴിഞ്ഞവര്‍ഷം ഉണ്ടായിരുന്നു.
എസ്.എഫ്.ഐ. ഭാരവാഹി ജേയ്ക്കിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിന്റെ വീടിനുനേര്‍ക്കും ആക്രമണം നടത്തി. പ്രിന്‍സിപ്പലിനെ അസഭ്യവര്‍ഷംകൊണ്ട് അഭിഷേകം ചെയ്ത ജേയ്ക്ക് ഒരുതവണ പ്രിന്‍സിപ്പലിന്റെ മേശപ്പുറത്തുനിന്നെടുത്ത കാളിംഗ് ബെല്‍ ഉപയോഗിച്ച് തന്റെ നെഞ്ചിനു എറിയുകയും ചെയ്തതായി പ്രിന്‍സിപ്പല്‍ പറഞ്ഞു.ഇങ്ങനെ നിരവധി അക്രമസംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഏപ്രില്‍ 19-ന് ജേയ്ക്കിനെ കോളജില്‍നിന്ന് ഡിസ്മിസ് ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനെതിരെ മെയ് 3 മുതല്‍ എസ്.എഫ്.ഐ. ആരംഭിച്ച സമരമാണ് കഴിഞ്ഞദിവസം കോളജ് തല്ലിത്തകര്‍ത്ത സംഭവങ്ങളില്‍വരെ എത്തിച്ചത്.
ഒരു വിദ്യാര്‍ത്ഥിയുടെ പ്രവര്‍ത്തനം കോളജിന്റെ മുഴുവന്‍ അച്ചടക്കവും പാടെ തകര്‍ക്കുമെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടിയെടുക്കാന്‍ തീരുമാനിച്ചതെന്നും മാനേജ്മെന്റ് പറഞ്ഞു. എന്നാല്‍ ഒരാളുടെയും ഭാവി തകര്‍ക്കാന്‍ മാനേജമെന്റ് തയാറായിരുന്നില്ല. ടി.സി. വാങ്ങി എവിടെയെങ്കിലും പഠനം തുടരാനുള്ള അവസരമാണ് അപ്പോഴും ഈ വിദ്യാര്‍ത്ഥിക്ക് നല്‍കിയതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കോളജിനുള്ളില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് നടപടി നേരിട്ട എസ്.എഫ് നേതാവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മാപ്പു പറഞ്ഞ് നടപടിയില്‍നിന്ന് ഒഴിവായപ്പോള്‍ ജേയ്ക്ക് സസ്പെന്ഷന് സമയത്ത് പ്രിന്‍സിപ്പലിനെ മുറിക്കുള്ളില്‍ മണിക്കൂറുകളോളം പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി കാര്യം നേടാനാണ് ശ്രമിച്ചത്.
കോളജ് പ്രിന്‍സിപ്പല്‍ എം.എം. കോര മാണി, മാനേജ്മെന്റ് രജിസ്ട്രാര്‍ അഡ്വ. സ്റ്റീഫന്‍ ജെ. ഡാനിയേല്‍, റവ. പി.യു. പൗലോസ്, റവ. തോമസ് കെ. ഉമ്മന്‍, റവ. കുരുവിള ജോര്‍ജ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. കോളജ് അക്രമസംഭവവുമായി ബന്ധപ്പെട്ട് എ.ഡി.എം. വൈകുന്നേരം വിളിച്ചുചേര്‍ത്ത സമാധാന ചര്‍ച്ചയിലും അച്ചടക്ക നടപടിക്ക് വിധേയനായ ജേയ്ക്കിനെ തിരിച്ചെടുക്കണമെന്ന ഏകപക്ഷീയ ആവശ്യമാണ് ഉന്നയിച്ചത്. ഇതേത്തുടര്‍ന്ന് മാനേജ്മെന്റിന്റെ നിലപാടുകള്‍ വ്യക്തമാക്കി മാനേജ്മെന്റ് ചര്‍ച്ചയില്‍നിന്ന് പിന്മാറി. ചര്‍ച്ചയില്‍ പങ്കെടുത്ത സ്ഥലം എം.എല്‍.എ. വി.എന്‍. വാസവന്, സുരേഷ് കുറുപ്പ് തുടങ്ങിയവരൊക്കെയും അക്രമത്തെ ന്യായീകരിച്ചതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.
17 Feb 2010
എന്‍.ഡി.എഫ്.വോട്ട് കോണ്‍ഗ്രസ് വേണ്ടെന്നുപറയണം- ഷാഫി പറമ്പില്‍
കൊല്ലം:കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പി.ഡി.പി.യുമായി ഒരുബന്ധവും വേണ്ടെന്ന് തീരുമാനിച്ച കോണ്‍ഗ്രസ്, എന്‍.ഡി.എഫിന്റെ വോട്ടും വേണ്ടെന്നുപറയാന്‍ ആര്‍ജ്ജവം കാണിക്കണമെന്ന് കെ.എസ്.യു.സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു. മതം വേര്‍തിരിക്കാത്ത കലാലയം, പണം മാനദണ്ഡമാകാത്ത വിദ്യാഭ്യാസം എന്ന മുദ്രാവാക്യം ഉയര്‍ത്തി കെ.എസ്.യു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാര്‍ഥിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലാലയങ്ങളില്‍ വര്‍ഗീയത വളര്‍ത്തിയത് എസ്.എഫ്.ഐ.യാണ്. കാമ്പസുകളില്‍ ഉയര്‍ന്ന വര്ഗീയസ്വരങ്ങള്ക്കിടയില് കെ.എസ്.യു.വിന് ക്ഷീണം സംഭവിച്ചു. എന്‍.ഡി.എഫും കാമ്പസ് ഫ്രണ്ടും പോലെയുള്ള വര്‍ഗീയശക്തികള്‍ക്കെതിരെ മൗനം പാലിക്കുന്ന എസ്.എഫ്.ഐ., കെ.എസ്.യു. പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്നതിനെക്കാള്‍ പിണറായി വിജയന് കട്ടിട്ടില്ലെന്ന് പറഞ്ഞുനടക്കാനാണ് എസ്.എഫ്.ഐ. നേതാക്കള്‍ക്ക് താത്പര്യമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
കെ.എസ്.യു. ജില്ലാ പ്രസിഡന്റ് അരുണ്‍രാജ് അധ്യക്ഷനായി. ഡോ. ശൂരനാട് രാജശേഖരന്, പ്രതാപവര്‍മ്മ തമ്പാന്, ഷാഹിദ കമാല്‍, സി.ആര്.മഹേഷ്, റിജില്‍ മക്കുട്ടി, പി.പ്രതീഷ്കുമാര്‍, എം.എം.നസീര്‍, അഡ്വ. പി.ജെര്‍മിയാസ്, ചാമക്കാല ജ്യോതി, ഷെന്‍സി മാത്യു, മഞ്ജുക്കുട്ടന്, ദീപുലാല്‍ എന്നിവര്‍ സംസാരിച്ചു.

17 Feb 2010
വിദ്യാര്‍ഥിരാഷ്ട്രീയത്തോട് അവമതിപ്പ്- ഉമ്മന്‍ചാണ്ടി കൊല്ലം:വിദ്യാര്‍ഥിരാഷ്ട്രീയത്തോട് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും അവമതിപ്പാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. ഇതിന് ഉത്തരവാദികള്‍ വിദ്യാര്‍ഥികളല്ല. കലാലയങ്ങളെ കലാപവേദിയാക്കാന്‍ ശ്രമിക്കുന്നവരാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
കൊട്ടറ ഗോപാലകൃഷ്ണന് അനുസ്മരണസമ്മേളനം ബുധനാഴ്ച കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷനേതാവ്. ഒരേകാലത്ത് വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തകരായി മാറിയവരാണ് കൊട്ടറ ഗോപാലകൃഷ്ണനും താനുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അക്കാലത്ത് മുതിര്‍ന്നവര്‍ വിദ്യാര്‍ഥിരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘട്ടനങ്ങളും ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും ഈ രംഗത്തോട് അറച്ചുനില്ക്കുകയാണ്. അവര്‍ ഒരുവിധ പ്രോത്സാഹനവും നല്‍കുന്നില്ല. എതിര്‍പ്പിന്‍േറതായ അന്തരീക്ഷമാണ് എവിടെയും. രാഷ്ട്രീയ അതിപ്രസരത്തിന്റെ പേരില്‍ എന്തുതെറ്റും സ്വീകരിക്കുന്നതിന്റെ ഫലമാണിത്. ഈ സാഹചര്യം എല്ലാ രാഷ്ട്രീയക്കാരും ഗൗരവമായി വീക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചു. മികച്ച സംഘടനാപാടവവും വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ചിട്ടും അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോയ നിസ്വാര്‍ത്ഥനായ രാഷ്ട്രീയനേതാവായിരുന്നു കൊട്ടറ ഗോപാലകൃഷ്ണനെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.
കൊട്ടറ ഗോപാലകൃഷ്ണന് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡി.സി.സി. പ്രസിഡന്റ് കടവൂര്‍ ശിവദാസന്‍ ആധ്യക്ഷ്യം വഹിച്ചു. എന്‍.പീതാംബരക്കുറുപ്പ് എം.പി., ഡോ. ശൂരനാട് രാജശേഖരന്, കെ.സി.രാജന്, അഡ്വ. എ.ഷാനവാസ്ഖാന്, അഡ്വ. നടയ്ക്കല്‍ ശശി, പി.സോമരാജന്, ഷാഫി പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. എന്‍.ജയചന്ദ്രന് സ്വാഗതം പറഞ്ഞു.

28 Dec 2009
കോണ്‍ഗ്രസ്സിന്റെ 125-ാം വാര്‍ഷികാഘോഷം ഇന്ന് തുടങ്ങുംന്യൂഡല്ഹി:കോണ്‍ഗ്രസ് രൂപവത്കരിച്ചതിന്റെ 125-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും. ഇന്ദിരാഗാന്ധി ഭവന് എന്ന പാര്‍ട്ടിയുടെ ആസ്ഥാനത്തിന് തിങ്കളാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും തറക്കല്ലിടും. 1978-ല്‍ കോണ്‍ഗ്രസ്സില്‍ പിളര്‍പ്പുണ്ടായശേഷം 24 അക്ബര്‍ റോഡിലാണ് എ.ഐ.സി.സി. ആസ്ഥാനം. ഇതാണ് ഇപ്പോള്‍ മധ്യ ഡല്‍ഹിയിലെ കോട്ലാ റോഡിലേക്ക് മാറുന്നത്. ഇതോടൊപ്പം 'പോയകാല അടിത്തറയും വരുംകാല കാഴ്ചപ്പാടും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു വര്‍ഷക്കാലത്തെ ആഘോഷപരിപാടികളും തുടങ്ങും. തിങ്കളാഴ്ച രാവിലെ 10.30-നാണ് ശിലാസ്ഥാപന ച്ചടങ്ങ്. രാജ്യത്തെ പുതിയ തലമുറയ്ക്ക് കോണ്‍ഗ്രസ്സിന്റെ ചരിത്രവും പാരമ്പര്യവും ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ആഘോഷപരിപാടികള്‍ വിഭാവനം ചെയ്തത്.
ആഘോഷത്തിന്റെ ഭാഗമായി അഞ്ച് മേഖലാസമ്മേളനങ്ങള്‍ നടക്കും. സ്വാതന്ത്ര്യാനന്തരം സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, അന്തര്ദേശീയമേഖലകളില് പാര്‍ട്ടി കൈവരിച്ച നേട്ടങ്ങള്‍ മാധ്യമങ്ങളിലൂടെ ഉയര്‍ത്തിക്കാട്ടും. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രഭാവവും രാജ്യത്തിന്റെ ഭാവിയെപ്പറ്റി രാഹുല്‍ഗാന്ധി മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടും സമന്വയിപ്പിച്ചുള്ള സമീപനമായിരിക്കും ആഘോഷങ്ങളുടെ മൊത്തം അടിസ്ഥാനം.
കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി മുന്‍നിരയില്‍ പ്രവര്‍ത്തിച്ച 32 പ്രമുഖവ്യക്തികളെ ആഘോഷപരിപാടികളില്‍ ഉയര്‍ത്തിക്കാട്ടും. കോണ്‍ഗ്രസ് സ്ഥാപകന്‍ ഡബ്ല്യു.സി. ബാനര്‍ജി, ലോകമാന്യതിലകന്‍, ലാലാ ലജ്പത്റായ്, ബിര്‍സ മുണ്ട, മഹാത്മാഗാന്ധി, ഹക്കിം അജ്മല്‍ ഖാന്, സര്‍ദാര്‍ ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ്, മൗലാനാ അബുള്‍കലാം ആസാദ്, ജവാഹര്‍ലാല്‍ നെ'ു, സര്‍ദാര്‍ പട്ടേല്‍, സുഭാഷ് ചന്ദ്രബോസ്, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നിവര്‍ ഇതിലുള്‍പ്പെടും. ജാലിയന്‍വാലാബാഗ്, ചമ്പാരന്‍ പ്രക്ഷോഭം, ചൗരിചൗര, സ്വരാജ്ഭവന്‍, ദണ്ഡിമാര്‍ച്ച്, അന്തമാനിലെ സെല്ലുലാര്‍ ജയില്‍, ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങിയവയും വിവിധ പരിപാടികളിലൂടെ അനുസ്മരിക്കും.
ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ചെയര്‍മാനായി 19 അംഗ കമ്മിറ്റി രൂപവത്കരിച്ചു. പ്രതിരോധമന്ത്രി എ.കെ. ആന്റണിയാണ് വൈസ് ചെയര്മാന്.
1885 മുതല്‍ ഡിസംബര്‍ 28 മുതല്‍ 31 വരെ മുംബൈയിലാണ് ആദ്യ കോണ്ഗ്രസ്സമ്മേളനം നടന്നത്. അന്ന് 72 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
ബംഗാള്വിഭജനാനന്തരം കോണ്‍ഗ്രസ് സ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായ നിലപാടെടുക്കാന്‍ തുടങ്ങി. ബാലഗംഗാധര തിലകനെപ്പോലുള്ള നേതാക്കളാണ് ഇതിനു മുന്‍കൈയെടുത്തത്.
'42-ല്‍ ക്വിറ്റ്ഇന്ത്യ എന്ന ഗര്‍ജനത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് കോണ്‍ഗ്രസ് അന്ത്യംകുറിച്ചു. സമരത്തിന് കോണ്‍ഗ്രസ് തുടക്കംകുറിച്ചു. ഇന്ത്യയില്‍ ജനാധിപത്യവ്യവസ്ഥിതി അരക്കിട്ടുറപ്പിക്കുന്നതില്‍ പ്രഥമ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെ'ു നിര്‍ണായകപങ്കാണ് വഹിച്ചത്. തുടര്‍ന്ന് ലാല്‍ബഹാദുര്‍ ശാസ്ത്രിയും നെ'ുവിന്റെ പാത പിന്തുടര്ന്നു.
സോണിയാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദം ഏറ്റെടുത്തത് കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ മറ്റൊരു വഴിത്തിരിവായി. തുടരെയുള്ള തിരഞ്ഞെടുപ്പു പരാജയങ്ങളിലൂടെ ദുര്‍ബലമായ കോണ്‍ഗ്രസ്സിനെ ഏകീകരിച്ചുനിര്ത്തുന്നതിലും 2004-ല്‍ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരുന്നതിലും സോണിയാഗാന്ധി പങ്കുവഹിച്ചു.
കണ്ണൂര്‍ സര്‍വകലാശാലാ ആസ്ഥാനത്ത് വിദ്യാര്‍ഥിസമരം, സംഘര്‍ഷം25 Dec 2009
കെ.എസ്.യു. നേതാക്കള്‍ക്ക് ലാത്തിയടിമാങ്ങാട്ടുപറമ്പ്: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ബിരുദപരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍ കാണപ്പെട്ട സംഭവത്തെ തുടര്‍ന്ന് വ്യാഴാഴ്ച സര്‍വ്വകലാശാലാ ആസ്ഥാനത്ത് വിദ്യാര്‍ഥികളുടെ പ്രതിഷേധം ഇരമ്പി. സമരം സംഘര്‍ഷത്തിനും കാരണമായി.
സര്‍വ്വകലാശാലയിലേക്ക് മാര്‍ച്ച് നടത്താനെത്തിയ കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ്ലാത്തിവീശി. സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് ലാത്തിയടിയില്‍ പരിക്കേറ്റു. ബിരുദ പരീക്ഷയുടെ ഏഴ് ഉത്തരക്കടലാസുകളാണ് വഴിവക്കില്‍ കണ്ടെത്തിയത്. ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പേ ഉത്തരക്കടലാസുകള്‍ വഴിവക്കില്‍ കാണാനിടയായതുസംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
ജില്ലാപ്രസിഡന്റ് റിഞ്ചുമോളുടെ നേതൃത്വത്തില്‍ എത്തിയ കെ.എസ്.യു. പ്രവര്‍ത്തകര്‍ വലതുഭാഗത്തെ ഗേറ്റ് ചാടിക്കടന്ന് കോമ്പൗണ്ടില്‍ പ്രവേശിക്കുന്നതിനിടെയിലാണ് പോലീസ് ലാത്തിവീശിയത്. അതോടെ പ്രവര്‍ത്തകര്‍ ചിതറിയോടി. റിജില്‍ മാക്കുറ്റി, ബിനോജ്, സുദീപ് ജെയിംസ്, റഷീദ്, ജസ്റ്റിസണ്, ശ്രീജേഷ് കൊയിലേരിയന്‍, ജിനീഷ്കുമാര്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. ഏതാനും കെ.എസ്.യു. പ്രവര്‍ത്തകരുടെ പേരില്‍ കണ്ണപുരം പോലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റവരെ കണ്ണൂര്‍ മാധവറാവു സിന്ധ്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
എ.ഐ.എസ്.എഫ്, എം.എസ്.എഫ്. പ്രവര്‍ത്തകരുടെ മാര്‍ച്ചിനിടയിലും സംഘര്‍ഷവസ്ഥ ഉണ്ടായി. സമരം ചെയ്ത വിദ്യാര്‍ഥി സംഘടനാനേതാക്കള്‍ പ്രത്യേകം പ്രത്യേകമായി വൈസ് ചാന്‍സലര്‍ ഡോ.പി.കെ.മൈക്കിള്‍ തരകന് ഉള്‍പ്പെടെയുള്ള സര്‍വ്വകലാശാലാ സാരഥികളുമായി ചര്‍ച്ച നടത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി ഉണ്ടാവുമെന്ന് വി.സി. ഉറപ്പുനല്‍കി.
17 Dec 2009
കെ.എസ്.യു.ജില്ലാ കമ്മിറ്റി ചുമതലയേറ്റുകൊല്ലം:സംഘടനാ തിരഞ്ഞെടുപ്പില്‍ വിജയിച്ച കെ.എസ്.യു. ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റുു. ഡി.സി.സി.അങ്കണത്തില്‍ നടന്ന ചടങ്ങ് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. കടവൂര്‍ ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു.വിനെയും യൂത്ത് കോണ്‍ഗ്രസ്സിനെയും ശക്തമാക്കുന്നതിനുള്ള രാഹുല്‍ഗാന്ധിയുടെ ശ്രമത്തിന്റെ ആദ്യവിജയമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മറ്റ് വിദ്യാര്‍ത്ഥിസംഘടനകളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിക്കുന്ന തരത്തില്‍ കാമ്പസുകളില്‍ അക്രമപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന എസ്.എഫ്.ഐ.യ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ചുമതലയേറ്റ ജില്ലാ പ്രസിഡന്റ് ആര്.അരുണ്‍രാജ് പറഞ്ഞു.
പി.പ്രതീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.ജനറല്‍ സെക്രട്ടറി കെ.സി.രാജന്, പ്രയാര്‍ ഗോപാലകൃഷ്ണന്, പ്രതാപവര്‍മ്മ തമ്പാന്, എ.കെ.ഹഫീസ്, ഷാനവാസ്ഖാന്, ജയചന്ദ്രന്, ശശികുമാരന് നായര്‍, നോള്‍ഡ്, സി.ആര്.മഹേഷ്, ജ്യോതികുമാര്‍ ചാമക്കാല, ജെര്‍മ്മിയാസ്, എസ്.ഇ.സഞ്ജയ്ഖാന്‍, ശോഭ, നിഷാദ്, സഞ്ജീവ്കുമാര്‍, സൂരജ് രവി, കാഞ്ഞിരംവിള അജയകുമാര്‍, ഷെന്‍സി മാത്യു, ദീപുലാല്‍, സേതുനാഥപിള്ള, സുമേഷ് ദാസ് എന്നിവര്‍ സംസാരിച്ചു. കെ.എസ്.യു. മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് ദിനേശ് ബാബു സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് കുരുവിള ജോസഫ് നന്ദിയും പറഞ്ഞു.